ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

 



കാഞ്ഞങ്ങാട്: ചുരുങ്ങിയ കാലത്തിനുള്ളിൽ ജില്ലയിലെ മികച്ച സന്നദ്ധ സംഘടന എന്ന ഖ്യാതി നേടിയ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. മുൻ സോൺ ചെയർപേഴ്സൺ അൻവർ ഹസ്സൻ, ഷൗക്കത്തലി എം, കാസറഗോഡ് ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി ജിഷാദ്, അഷറഫ് അലി അച്ചു, മുഹാജിർ പൂച്ചക്കാട് പ്രസംഗിച്ചു. നൗഷാദ് സി എം സ്വാഗതവും, ഗോവിന്ദൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

വിദ്യാർഥികൾക്ക് ഓൺലൈൻ പഠന ആവശ്യാർത്ഥം മൊബൈൽ ഫോണുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ഭാരവാഹികൾ അഷറഫ് കൊളവയൽ പ്രസിഡൻ്റ്, ഹാറൂൺ ചിത്താരി, നൗഷാദ് സി എം, ഷൗക്കത്തലി എം (വൈസ് പ്രസിഡണ്ടുമാർ) ഗോവിന്ദൻ നമ്പൂതിരി സെക്രട്ടറി, ബഷീർ കുശാൽ ജോയിൻ്റ് സെക്രട്ടറി, മുഹജിർ കെ എസ് ട്രഷറർ



Photo; ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പുതിയ പ്രസിഡൻ്റ് അഷറഫ് കൊളവയലിനെ, മുൻ പ്രസിഡന്റ് അബ്ദുൽ നാസ്സർ സ്ഥാന മുദ്ര അണിയിക്കുന്നു 

Post a Comment

0 Comments