കാസർകോട്ജില്ലയിൽ വാക്‌സിൻ വിതരണം പകുതി ഓൺലൈൻ, പകുതി സ്‌പോട്ട്

LATEST UPDATES

6/recent/ticker-posts

കാസർകോട്ജില്ലയിൽ വാക്‌സിൻ വിതരണം പകുതി ഓൺലൈൻ, പകുതി സ്‌പോട്ട്

 


കാസർകോട്: ഇനി മുതൽ ജില്ലയിൽ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും അനുവദിക്കുന്ന വാക്‌സിൻ ഡോസുകളുടെ പകുതി ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും പകുതി സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും നൽകുമെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നവർ അവരുടെ പഞ്ചായത്തിലെ വാക്‌സിനേഷൻ കേന്ദ്രം മാത്രമേ തെരെഞ്ഞെടുക്കാവൂ. ഇത്തരത്തിൽ വാക്‌സിനേഷൻ കേന്ദ്രം ലഭിച്ചവർ വാക്‌സിനേഷന് പോകുമ്പോൾ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം. മറ്റു പഞ്ചായത്തിൽ കേന്ദ്രം തെരെഞ്ഞെടുക്കുന്നവർക്ക് ഒരു കാരണവശാലും വാക്‌സിൻ നൽകില്ല.

സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി നൽകുന്നതിന്റെ 20 ശതമാനം രണ്ടാം ഡോസ് നൽകാനായും ബാക്കി മുൻഗണനക്രമമനുസരിച്ച് 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിവിഭാഗത്തിൽപെട്ടവർ, എസ്‌സി, എസ്ടി വിഭാഗത്തിൽപെട്ടവർ, പ്രവാസികൾ, ഇതരസംസ്ഥാങ്ങളിൽ പഠനാവശ്യാർത്ഥം പോകേണ്ട വിദ്യാർഥികൾ, മറ്റു ഗുരുതര രോഗബാധിതർ എന്നിവർക്കായി നീക്കിവെക്കും.

വാക്‌സിൻ ലഭിക്കാൻ അർഹതയുള്ള മുൻഗണനാ വിഭാഗത്തെ ആരോഗ്യപ്രവർത്തകർ കണ്ടെത്തി അറിയിപ്പ് നൽകി വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്താൻ നിർദേശം നൽകും. മറ്റൊരു പരിഗണനയോ ഇടപെടലുകളോ വാക്‌സിനേഷൻ കാര്യത്തിൽ പാടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പ് ഉദ്യോസ്ഥർ പോലീസിന്റെ സഹായം തേടണമെന്നും ജില്ലാ കളക്ടർ   ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. ജില്ലയിൽ കോവിഡ് വാക്‌സിൻ വിതരണത്തിനുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് ജില്ലാ കൊറോണ കോർകമ്മറ്റി യോഗത്തിൽ തിരുമാനിച്ചതിനെ തുടർന്നാണിത്.  

Post a Comment

0 Comments