തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2021

 



പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാരുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചനം രേഖപ്പെടുത്തി. വിനയവും ലാളിത്ത്യവും സമന്വയിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്ന വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്നു. കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. നാഥന്‍ അവരുടെ പരലോകം ധന്യമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ