കാഞ്ഞങ്ങാട്: നാസര്‍ മാസ്റ്റര്‍ കല്ലുരാവി രചിച്ച 'നല്ലവരാണ് നമ്മുടെ മക്കള്‍' പുസ്തക പ്രകാശനം കാഞ്ഞങ്ങാട് കല്ലുരാവി സി.എച്ച് സൗധത്തില്‍ പുസ്തക പ്രകാശന കര്‍മ്മം എം.ഡി ഒറവങ്കര കണ്‍ട്രക്ഷന്‍ കമ്പനി സി.എച്ച്് അഹമ്മദ് കബീര്‍ കെ.പി അഷ്‌റഫ് തണ്ടുമ്മലിന് നല്‍കി ആണ് പ്രകാശനം ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ സെവന്‍സ്റ്റാര്‍ അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. കല്ലുരാവി ജമാഅത്ത് വൈസ് പ്രസിഡന്റ് ബി.എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. രിഫാഇ മസ്ജിദ് ഇമാം സ്വദഖത്തുല്ല മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചന്ദ്രിക കാഞ്ഞങ്ങാട് റിപോര്‍ട്ടര്‍ ഫസലുറഹ്മാന്‍ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥ രചിയതാവ് നാസര്‍ മാസ്റ്റര്‍ കല്ലുരാവി, മാധ്യമ പ്രവര്‍ത്തകന്‍ ശക്കീബ് ബി.എം, ഇസ്ലാ കരീം, പി .എം അശ്‌റഫ്, കെ.മഹ്മൂദ്, അലി,സവാദ്.പി,ഉവൈസ് പി, നാസര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments