സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നവംബര്‍ ഒന്നിന് ആരംഭിക്കും ; അന്തിമ പട്ടിക ജനുവരി അഞ്ചിന്

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നവംബര്‍ ഒന്നിന് ആരംഭിക്കും ; അന്തിമ പട്ടിക ജനുവരി അഞ്ചിന്

 


തിരുവനന്തപുരം : സംസ്ഥാനത്ത് 2022 വര്‍ഷത്തേക്കുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും സമ്മതിദായകപ്പട്ടികയില്‍ പേര് ചേര്‍ക്കാം. നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായ മാറ്റം വരുത്തുന്നതിനും അവസരം ലഭിക്കും.


കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങള്‍/ എതിര്‍പ്പുകള്‍ നവംബര്‍ ഒന്നുമുതല്‍ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കരട് സമ്മതിദായകപ്പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) ലഭ്യമാകും. 


കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങളും എതിര്‍പ്പുകളും ഉള്‍പ്പെട്ട ലിസ്റ്റ് അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ലിസ്റ്റ് പ്രദര്‍ശിപ്പിച്ച് ഏഴ് ദിവസത്തിനുശേഷം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കും. 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

Post a Comment

0 Comments