ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2021

 



ലപ്പുറം: അരീക്കോട് വെറ്റിലപാറയില്‍ കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. 15കാരനായ കളത്തൊടി മുഹമ്മദ് സൗഹാനെയാണ് കാണാതായത്.


ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന് സമീപത്ത് കുരങ്ങിനെ കണ്ടതോടെ പിന്‍തുടര്‍ന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് സൗഹാൻ ഓടി കയറുകയായിരുന്നു. കാട്ടില്‍ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം


ഇന്നലെ അധികൃതരും സന്നദ്ധ വോളണ്ടിയര്‍മാരുമടക്കം 150 പേര്‍ മലകയറി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്പുകളും മറ്റ് വന്യ മൃഗങ്ങളുമുള്ള വലിയ മലയിലാണ് സംഘം തിരച്ചില്‍ നടത്തിയത്. ഇന്നും തിരച്ചില്‍ തുടരുകയാണ്.


ഇരുനിറത്തിലുള്ള മുഹമ്മദ് സൗഹാന്, തള്ളവിരൽ വായയിൽ ഇടുന്ന പ്രകൃതമുണ്ട്. എന്തങ്കിലും വിവരം ലഭിക്കുന്നവർ 0483 2850222  നമ്പറിൽ അരീക്കോട് പോലീസ് സ്‌റ്റേഷനിൽ വിവരം നൽകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ