ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2021

 



വരുന്ന ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 23 നും 30 നും നടത്തുവാൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. ഒക്ടോബറിൽ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. എല്‍.ഡി.സി., എല്‍.ജി.എസ്. പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകളുടെ പുതുക്കിയ തീയതിയും പി.എസ്.സി. പുറത്തുവിട്ടിട്ടുണ്ട്.

ഒക്ടോബര്‍ 23 ന് നിശ്ചയിച്ച എല്‍.ഡി.സി. പരീക്ഷകള്‍ നവംബര്‍ 20 ലേക്ക് മാറ്റി. ഒക്ടോബര്‍ 30 ന് നിശ്ചയിച്ച എല്‍.ജി.എസ്. പരീക്ഷകള്‍ നവംബര്‍ 27 ലേക്കുമാണ് മാറ്റിവച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും പരീക്ഷകൾ നടക്കുക.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ