കാഞ്ഞങ്ങാട്ട് ഹണിട്രാപ്പ്; എറണാകുളം സ്വദേശിയായ വ്യാപാരിയെ ട്രാപ്പില്‍ കുടുക്കി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഹണിട്രാപ്പ്; എറണാകുളം സ്വദേശിയായ വ്യാപാരിയെ ട്രാപ്പില്‍ കുടുക്കി

 


കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണ്ണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതി ഉള്‍പ്പെടെ നാലുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഹണി ട്രാപ്പ് സംഘത്തില്‍ പെട്ട കാസര്‍കോട് നായന്മാര്‍മൂല സ്വദേശിനി സാജിദ(30), അരമങ്ങാനം

എന്‍ എ.ഉമ്മര്‍(41), ഭാര്യ ഫാത്തിമ (35), പരിയാരം സ്വദേശി ഇക്ബാല്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ്

ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നിര്‍ദ്ദേശത്തെ പ്രകാരം

സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘം അറസ്റ്റ് ചെയ്തത്.

കൊച്ചി കടവന്ത്രയിലെ സി.എ.സത്താറിന്റെ (58) പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തു.. നേരത്തെ പരിചയത്തിലായിരുന്ന സാജിദയുമായി സത്താറിനെകൊണ്ട് ഈമാസം രണ്ടിന് പിടിയിലായപ്രതികള്‍ കല്യാണം കഴിപ്പിച്ചിരുന്നു. അതിനുശേഷം സാജിദയോടൊപ്പം കൊവ്വല്‍പള്ളിയിലെ ക്വാര്‍ട്ടേഴ്സിലാണ് സത്താര്‍ താമസിച്ചിരുന്നത്. ഇതിനിടയില്‍ പോലീസ് കസ്റ്റഡിയിലായ സംഘം കിടപ്പറയില്‍ വെച്ച് സാജിദയുടെയും സത്താറിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴരപവന്റെ സ്വര്‍ണ്ണമാലയും 15700 രൂപയും വില വരുന്ന ഫോണു തട്ടിയെടുത്തു. കാഞ്ഞങ്ങാട്ട് കല്യാണം കഴിച്ചകാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയരുതെന്ന് ഭയന്നാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും .അന്വേഷണത്തില്‍ എസ്.ഐ കെ പി സതീഷ് ,എ എസ് ഐ. രാജന്‍ ,സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ മധു ,ഗ്രീഷ്മ, നാരായണന്‍, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു


 

Post a Comment

0 Comments