ഓണ ദിനത്തിൽ ഒളിമ്പ്യൻ ശ്രീജേഷിന്റെ അതിഥികളായെത്തി ഫുട്ബാൾ താരങ്ങളായ റാഫിയും പ്രദീപും...; ആവേശപൂർവം വരവേറ്റ് ശ്രീജേഷ്

LATEST UPDATES

6/recent/ticker-posts

ഓണ ദിനത്തിൽ ഒളിമ്പ്യൻ ശ്രീജേഷിന്റെ അതിഥികളായെത്തി ഫുട്ബാൾ താരങ്ങളായ റാഫിയും പ്രദീപും...; ആവേശപൂർവം വരവേറ്റ് ശ്രീജേഷ്

 



ടോക്കിയോ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നെടും തൂണായ ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ വീട്ടിൽ ഓണനാളിൽ അതിഥികളായെത്തിയത്  ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളായ പ്രദീപും മുഹമ്മദ് റാഫിയും കൂട്ടുകാരായ റമീസും ഏജിസി ശംഷാദും.


ഒട്ടും പ്രതീക്ഷിക്കാതെയുള്ള അതിഥികളെ കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും പ്രദീപും റാഫിയും അടങ്ങിയ സംഘത്തെ ഏറെ ആഹ്ലാദത്തോടെയാണ് ശ്രീജേഷും കുടുംബവും സ്വീകരിച്ചത്. 


വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പി ആർ ശ്രീജേഷിനെ ഫുട്‌ബോൾ താരങ്ങൾ അഭിനന്ദിച്ചു. ഫുട്‌ബോൾ താരങ്ങളായ പ്രദീപിനെയും റാഫിയെയും കുറിച്ച് ഏറെ വാചാലനായി തന്നെ ശ്രീജേഷും സംസാരിച്ചപ്പോൾ കായികരംഗത്തെ  പരസ്പര ബഹുമാനവും സ്നേഹവും എത്രയോ ഉയരങ്ങളിലാണെന്ന സ്പോർട്സ്മാൻ സ്പിരിറ്റ് കാണാനായി.


ഓണത്തിരക്കിനിടയിൽ മറ്റുള്ള സന്ദർശകരുടെ തിരക്കിനിടയിലും  ശ്രീജേഷും കുടുംബവും അരമണിക്കൂറോളം ചിലവഴിച്ചതിന് ശേഷമാണ് റാഫിയും പ്രദീപും റമീസും ഏജിസി ശംഷാദുമടങ്ങിയ സംഘത്തെ യാത്രയാക്കിയത്

Post a Comment

0 Comments