മതേതരത്വം ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ ആസാദിനെ കുറിച്ചുള്ള ഓർമ്മകൾ പോലും പ്രതിരോധമാണ് :ഹക്കിം കുന്നിൽ

മതേതരത്വം ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ ആസാദിനെ കുറിച്ചുള്ള ഓർമ്മകൾ പോലും പ്രതിരോധമാണ് :ഹക്കിം കുന്നിൽ

 



കാഞ്ഞങ്ങാട് :മതേതരത്വം  ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ ആസാദിനെ കുറിച്ചുള്ള ഓർമ്മകൾ പോലും പ്രതിരോധമാണെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിൽ അഭിപ്രായപ്പെട്ടു .  ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൾ കലാം ആസാദിൻ്റെ നാമധേയത്തിൽ കാഞ്ഞങ്ങാട് കാർഗിൽ നഗറിൽ ആസാദ് കൾച്ചറൽ സെൻ്ററിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ക്ലബ് പ്രസിഡണ്ട് ഷിഹാബ് കാർഗിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: എം കെ ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി .യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാർ ചികിത്സാ സഹായ ഫണ്ട് കൈമാറി ,യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ക്ലബ് ട്രഷറർ ഇർഷാദിന് ജഴ്സി കൈമാറി പ്രകാശനം ചെയ്തു, ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു .മുസ്ലീം ലീഗ് നേതാവ് സി.കെ റഹ്മത്തുള്ള ,കോൺഗ്രസ്സ് നേതാവ് വിനോദ് ആവിക്കര , മൊയ്തീൻ കുഞ്ഞി,മുനിസിപ്പൽ കൗൺസിലർ ആയിഷ ,യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് രാഹുൽ രാം നഗർ ,നിധീഷ് കടയങ്ങൻ ,ജയേഷ് കിഴക്കേപുരയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ആസിഫ് പോളി സ്വാഗതവും അനീസ് കാർഗിൽ നന്ദിയും പറഞ്ഞു .സമീർ കാർഗിൽ ,നാസർ കാവിൽ ,അസീസ് കാർഗിൽ ,അഷ്കർ കാർഗിൽ എന്നിവർ നേതൃത്വം നൽകി .


Post a Comment

0 Comments