ചൊവ്വാഴ്ച, ഓഗസ്റ്റ് 24, 2021

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്  സ്വദേശിയായ ഡോക്ടർ എം ബി അബ്ദുൽ സത്താറിന് യു എ ഇ ഗവൺമെൻ്റ് ഗോൾഡൺ വിസ അനുവദിച്ചു. കോവിഡ് 19 കാലഘട്ടത്തെ  സേവനം പരിഗണിച്ചാണ്  ഡോക്ടർ സത്താറിന് ഗോൾഡൺ വിസ അനുവദിച്ചത്. ദുബൈയിലെ ദുബൈ  ഹോസ്പിറ്റലിലെ  ഓർത്തോ സർജനായ ഡോക്ടർ സത്താർ കാഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരി പരേതനായ ബി കെ അബ്ബാസ് ഹാജിയുടെ മകനാണ്. ഇന്നലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്കും മോഹൻലാലിനും യു എ ഇ സർക്കർ ഗോൾഡൻ വിസ അനുവദിച്ചിരുന്നു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ