വെള്ളിയാഴ്‌ച, ഓഗസ്റ്റ് 27, 2021

 



അജാനൂർ: മാണിക്കോത്ത് മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന നിർന്ധന കുടുബത്തിലെ യൂണിറ്റ് അംഗമായ ഓട്ടോ തൊഴിലാളിയുടെ രണ്ട് കുട്ടികൾക്ക്  ഓൺലൈൻ പഠന സൗകര്യത്തിന് വേണ്ടി സ്മാര്‍ട്ട് ഫോൺ നൽകി.


പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് താങ്ങായി തണലായി സ്വതന്ത്ര തൊഴിലാളി യൂണിയൻ  എസ് ടി യു  പ്രസ്ഥാനം എന്ന പദ്ധതിയുടെ ഭാഗമായി ഉദാരമതിയുടെ സഹകരണത്തോടെയാണ് സ്മാട്ട് ഫോൺ നൽകിയത്. 


എസ് ടി യു  മോട്ടോർ തൊഴിലാളി യൂണിയൻ മാണിക്കോത്ത് യൂണിറ്റ്  പ്രസിഡൻ്റ് കരീം മൈത്രി ജോയിൻ സെക്രട്ടറി അൻസാർ ടി പി ക്ക് സ്മാർട്ട് ഫോൺ കൈമാറി വിതരണോൽഘാടനം ചെയ്തു. മാണിക്കോത്ത് ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് നാലം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി പ്രസിഡൻ്റ് മാണിക്കോത്ത് അബൂബക്കർ ഉൽഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ അദ്ധ്യക്ഷനായി. സെക്രട്ടറി എം കെ സുബൈർ സ്വാഗതം പറഞ്ഞു. വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ, സെക്രട്ടറി എൻ വി നാസർ, വാർഡ് മെമ്പർ മാരായ സി കെ ഇർഷാദ്, സി കുഞ്ഞാമിന,ബഷീർ ചിത്താരി, അന്തുമായി ബദർ നഗർ, കുഞ്ഞഹ്മദ് ചിത്താരി തുടങ്ങിയവർ സംസാരിച്ചു ,അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യൂണിറ്റ് വൈസ് പ്രസിഡൻ്റ് അസീസ് മാണിക്കോത്തിൻ്റെ രോഗശമനത്തിന് വേണ്ടി ചടങ്ങിൽ വെച്ച് പ്രത്യേക പ്രാർത്ഥന നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ