മൈസൂരു കൂട്ടബലാത്സംഗക്കേസ് അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്; പരീക്ഷയെഴുതാതിരുന്നത് വഴിത്തിരിവായി; കര്‍ണാടക പൊലീസ് കേരളത്തില്‍

LATEST UPDATES

6/recent/ticker-posts

മൈസൂരു കൂട്ടബലാത്സംഗക്കേസ് അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്; പരീക്ഷയെഴുതാതിരുന്നത് വഴിത്തിരിവായി; കര്‍ണാടക പൊലീസ് കേരളത്തില്‍

 




മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസ് അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്കും. മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. സംഭവശേഷം കാണാതായ വിദ്യാര്‍ഥികള്‍ക്കായാണ് അന്വേഷണം. ഐജി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നുദിവസങ്ങള്‍ക്ക് മുന്‍പാണ് യുപി സ്വദേശിനിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ആ നമ്പറുകള്‍പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി. 


Post a Comment

0 Comments