ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും

LATEST UPDATES

6/recent/ticker-posts

ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും

 



തിരുവനന്തപുരം: ഞായറാഴ്ചയുള്ള ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് തുടരാനാണ് തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച ഇത് സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തും. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളല്ലാതെ സ്വയം പ്രതിരോധമാണ് വേണ്ടത്. ഇത്തരം നിയന്ത്രണങ്ങള്‍ എന്നും തുടരാന്‍ കഴിയില്ല. കൊവിഡിനൊപ്പമുള്ള ജീവിതത്തിന് നാം തയ്യാറെടുക്കണം. മാസ്‌കും കൈ കഴുകലും തുടരണം. ക്വാറന്റീന്‍ ലംഘിക്കാന്‍ പാടില്ല. ക്വാറന്റീന്‍ ലംഘിക്കുന്നവരെ സ്വന്തം ചെലവില്‍ ക്വാറിന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇന്ത്യയില്‍ കൊവിഡ് ഡാറ്റ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇക്കാര്യം വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിലെ രോഗികളുടെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്നാണ് വിലയിരുത്തല്‍. കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് രോഗം ഗുരുതരമാകുന്നില്ല. സംസ്ഥാനത്ത് ഊര്‍ജിതമായ വാക്സിന്‍ യജ്ഞമാണ് നടക്കുന്നത്. ചുരുങ്ങിയനാള്‍കൊണ്ട് ദേശീയ ശരാശരിയേക്കാള്‍ വാക്സിന്‍ നല്‍കി.

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഈ മാസത്തോടെ ആദ്യ ഡോസ് വാക്സിന്‍ നല്‍കും. 45 വയസിന് മുകളിലുള്ള 92 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ രോഗം പിടിച്ചുനിര്‍ത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

Post a Comment

0 Comments