ശനിയാഴ്‌ച, സെപ്റ്റംബർ 04, 2021

 



കാഞ്ഞങ്ങാട് : പടന്നക്കാട് വീട് കുത്തിത്തുറന്ന് 35 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ എല്‍ ഐ സി അഡൈ്വസര്‍ എന്‍ എ ഹൈദരാലിയുടെ വീടിന്റെ ഒന്നാം നില കുത്തിത്തുറന്നാണ് കവര്‍ച്ച. ശനിയാഴ്ച ഉച്ചയോടെയാണ് കവര്‍ച്ചാ വിവരം വീട്ടുകാര്‍ അറിയുന്നത്. ഒന്നാം നിലയുടെ ജനല്‍ തകര്‍ത്ത് അകത്ത് കടന്നാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഹൈദരലിയുടെ മകള്‍ തസ്മിയയുടെ ആഭരണങ്ങളാണ് ഇവ. എല്ലാവരും താഴത്തെ നിലയിലെ തന്നെ മുറികളില്‍ തന്നെ കഴിയുന്നതിനാല്‍ മുകള്‍ നിലയിലെ മുറികള്‍ അധികവും ഉപയോഗിക്കാറില്ല. ഉച്ചയോടെ വീട്ടുകാര്‍ മുകള്‍ നിലയില്‍ പോയപ്പോഴാണ് മുറി വാരി വലിച്ചിട്ട നിലയില്‍ കാണുന്നത്. പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍, എസ് ഐ ബാവ എന്നിവര്‍ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ