കാഞ്ഞങ്ങാട് ഇന്‍ഡോസര്‍ സ്റ്റേഡിയം പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഇന്‍ഡോസര്‍ സ്റ്റേഡിയം പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണം



കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ആറ് കോടി രൂപയുടെ പദ്ധതി പല കാരണങ്ങള്‍ പറഞ്ഞും നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കില്ല. കരാറുകാരുടെ അനാസ്ഥമൂലം പദ്ധതികളിലുണ്ടാകുന്ന കാലതാമസം നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുക്കണം. അങ്ങനെയുള്ള കരാറുകാരുടെ കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് മണ്ഡലത്തിലെ എം.എല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി, പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍, കാസര്‍കോട്  വികസന പാക്കേജ് പദ്ധതികള്‍ എന്നിവയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും തുടര്‍നടപടി സ്വീകരിക്കുന്നതിലും അതാത് വകുപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ല. കോവിഡിന്റെ തുടക്കത്തില്‍ അടിയന്തിര സാഹചര്യം പരിഗണിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരു കോടി രൂപ അനുവദിച്ചുവെങ്കിലും തുക മുഴുവനായും വിനിയോഗിച്ചിട്ടില്ല. ഈ തുക ഉപയോഗിച്ച് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ എത്രയും വേഗം സ്ഥാപിക്കണം. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് നിര്‍മ്മാണവും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധ വേണം. 2017-18 വര്‍ഷത്തെ പ്രവൃത്തികളില്‍ ചിലത് ഇനിയും പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. ഇതില്‍ കാലതാമസം വരുത്തരുതെന്നും എം.എല്‍.എ പറഞ്ഞു.


ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍,  ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, എ.ഡി.സി ജനറല്‍ നിഫി എസ്.ഹഖ്, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments