ഇരുചക്ര വാഹനങ്ങളില്‍ പൂഴി കടത്തല്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ കണ്ടു കെട്ടാന്‍ റിപ്പോര്‍ട്ട് നല്‍കി പോലീസ്

LATEST UPDATES

6/recent/ticker-posts

ഇരുചക്ര വാഹനങ്ങളില്‍ പൂഴി കടത്തല്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ കണ്ടു കെട്ടാന്‍ റിപ്പോര്‍ട്ട് നല്‍കി പോലീസ്





മേൽപറമ്പ  കീഴൂർ, ചെമ്പരിക്ക, കളനാട്  ഭാഗങ്ങളിൽ  അനധികൃതമായി  പൂഴി കടത്തുവാൻ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ പിടികൂടി സർക്കാറിലേക്ക് കണ്ടു കെട്ടാൻ  മേല്പറമ്പ പോലീസ് റിപ്പോർട്ട് നല്കി.


പോലീസ് പരിശോധന ഊർജിതമായതോടെ പ്രധാന റോഡുകളിൽ നിന്ന് മാറി എളുപ്പത്തിൽ സഞ്ചരിക്കാൻ പൂഴി കടത്തുകാർ  ഊടുവഴികൾ തിരഞ്ഞെടുത്തത്.


മൂന്നോ നാലോ  പ്ളാസ്റ്റിക്  ചാക്കുകളിൽ പൂഴി നിറച്ച് സ്കൂട്ടികൾ ഉപയോഗിച്ചാണ്  പൂഴി കടത്തുന്നത്. ഒരു ചാക്ക്പൂഴി എത്തിച്ചു കൊടുത്താൽ നൂറു മുതൽ ഇരുന്നൂറ് രൂപ വരെ കടത്തുകാർക്ക് നല്കുവാൻ ആവശ്യക്കാരു മുണ്ട്. 


പോലീസിനെ കണ്ടാൽ വാഹനം ഉപേക്ഷിച്ച് കടത്തുകാർ ഓടി രക്ഷപ്പെടും.  ഇത്തരക്കാരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചാൽ അപകടമുണ്ടാകാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയോടെയാണ് പോലീസ് പരിശോധന നടത്തി വരുന്നത്. 


മേല്പറമ്പ പോലീസും കീഴൂർ ഔട്ട് പോസ്റ്റിലെ ഫ്ളയിംഗ് സ്ക്വാഡിലെ പോലീസുകാരും ചേർന്ന് കഴിഞ്ഞ നാളുകളിലായി നിരവധി വാഹനങ്ങൾ പിടികൂടിയിരുന്നു.


അതിൽ KL 14 P 6403, KL 14 J 9479, KL 60 J 6321, KL14V5914, KL14 E 8187 എന്നീ ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ നാളുകളിൽ പിടികൂടിയതാണ്.


അതേസമയം, പോലീസ്  പിടികൂടുന്ന പല വാഹനങ്ങൾക്കും മതിയായ രേഖകളോ നമ്പറുകളോ പോലും ഉണ്ടാവാറില്ല.

വാഹനങ്ങളുടെ ഉടമസ്ഥരെ പിന്നീട്  തിരിച്ചറിയുമ്പോൾ പലരും വളരെ നേരത്തേ വില്പന നടത്തിയതായും കൈമാറി കൈമാറി വന്ന് ഇപ്പോൾ പലരും അനധികൃത കാര്യങ്ങൾക്കാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചു വരുന്നത് എന്നും മനസിലാവാറുണ്ട്.


എന്നാൽ ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങളുടെ 

ആർ സി മാറ്റാത്ത വാഹന ഉടമകളുടെ പേരിലും നിയമ നടപടികൾ സ്വീകരിക്കുമെന്നും

പിടികൂടുന്ന വാഹനങ്ങൾ  സർക്കാറിലേക്ക് കണ്ടു കെട്ടാൻ  റിപ്പോർട്ട് നല്കി വരുന്നതായും മേല്പറമ്പ സി ഐ ടി ഉത്തംദാസ് അറിയിച്ചു.


ബേക്കൽ സബ് ഡിവിഷന് കീഴിൽ അനധികൃത പൂഴി കടത്ത് പിടികൂടുന്നതിനായി പോലീസ് പരിശോധനകൾ ശക്തമാക്കി വരുന്നുണ്ട്.

Post a Comment

0 Comments