അതിഞ്ഞാലുകാരുടെ ഹൃദയത്തില്‍ നിറയെ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നിറഞ്ഞ് നില്‍ക്കുന്നു: ഇ.ടി.മുഹമ്മദ് ബഷീർ

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാലുകാരുടെ ഹൃദയത്തില്‍ നിറയെ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നിറഞ്ഞ് നില്‍ക്കുന്നു: ഇ.ടി.മുഹമ്മദ് ബഷീർ

 



കാഞ്ഞങ്ങാട്: അതിഞ്ഞാലുകാരുടെ ഹൃദയത്തില്‍ നിറയെ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നിറഞ്ഞ് നില്‍ക്കുന്നതായി മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. അജാനൂര്‍ 14 ആം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള  പി മുഹമ്മദ് കുഞ്ഞി സ്മാരക സമിതി ഏര്‍പ്പെടുത്തിയ   മുസ്ലിംലീഗ് നേതാവും ചന്ദ്രിക കാഞ്ഞങ്ങാട് ലേഖകനുമായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരിലുള്ള പ്രഥമ മാധ്യമ അവാര്‍ഡ് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ലീഗോഫീസും റോഡും അവാര്‍ഡും നല്‍കി അവസാനം സ്മരണിക കൂടി ഇറക്കാനുള്ള അതിഞ്ഞാലുകാര്‍ മാഷോട് കാണിക്കുന്ന സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. മാഷുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു. നല്ല മനുഷ്യനായിരുന്നു. രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്നെങ്കിലും മാഷ് ഒന്നും സമ്പാദിച്ചില്ല. മാഷിന്റെ പ്രസംഗത്തിന് ഒരു നല്ല ശൈലിയുണ്ടായിരുന്നുവെന്നും ഇ.ടി ഓര്‍മിപ്പിച്ചു. പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരില്‍ നല്‍കുന്ന അവാര്‍ഡിന് മെയിഡ് ആന്റ് ഈച്ച് അദര്‍ എന്ന പോലെ യോഗ്യനായ വ്യക്തിയാണ് കമാല്‍ വാരദൂരെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരളത്തിലെ ഏറ്റവും പ്രഗല്‍ഭനായ സ്‌പോര്‍ട്‌സ് ലേഖകനായി മറ്റ് പത്രങ്ങളില്‍ നിന്നെല്ലാം ശമ്പള വര്‍ധനവുണ്ടാകുന്ന രീതിയില്‍ വിളി വന്നിട്ടും കമാല്‍ ചന്ദ്രികയോടുള്ള സ്‌നേഹത്തില്‍ അതില്‍ തന്നെ നിന്നു. ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്ററായി ഉയര്‍ന്നാലും പത്ര സംബന്ധിയായ ഏത് ജോലിയും ചെയ്യാന്‍ അദ്ദേഹത്തിന് മടിയില്ലായെന്നും ഇ.ടി കൂട്ടി ചേര്‍ത്തു.

ചെയര്‍മാന്‍ തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. 


ടി മുഹമ്മദ് അസ്ലം പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ അബ്ദുല്ല, ജന.സെക്രട്ടറി എ അബ്ദുറഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മണ്ഡലം പ്രസിഡന്റ് എം.പി ജാഫര്‍, അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, പതിനാലാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് സി.എച്ച് സുലൈമാന്‍, അഞ്ചാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് കെ.കെ അബ്ദുല്ല ഹാജി, പതിനാലാം വാര്‍ഡ് മുസ്ലിംലീഗ് ജന.സെക്രട്ടറി പി.എം ഫൈസല്‍, ജന.സെക്രട്ടറി പി.എം ഫാറൂഖ് ഹാജി, അജാനൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെംബര്‍ ഷീബ ഉമ്മര്‍, അഞ്ചാം വാര്‍ഡ് മെംബര്‍ ഷക്കീല ബദറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. കമാല്‍ വാരദൂര്‍ നന്ദിയും പറഞ്ഞു.


Post a Comment

0 Comments