ചൊവ്വാഴ്ച, സെപ്റ്റംബർ 07, 2021


കൊച്ചി: എഴുപതാം ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി മമ്മൂട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടി കൃതജ്ഞത അറിയിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയന്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചത്. സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാന്‍ ശ്രമിക്കുമെന്ന മമ്മൂട്ടി പറഞ്ഞു.


എല്ലാവരുടെയും ആശംസകള്‍ തന്നെ വിനയാന്വിതനാക്കുന്നു. കുടുംബാംഗത്തെപോലെ കണ്ട് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ