വ്യാപാരി സി. മുഹമ്മദ് കുഞ്ഞി പാലക്കിയെ ജനമൈത്രി പോലീസും കാഞ്ഞങ്ങാട് നഗര സഭയും ആദരിച്ചു

LATEST UPDATES

6/recent/ticker-posts

വ്യാപാരി സി. മുഹമ്മദ് കുഞ്ഞി പാലക്കിയെ ജനമൈത്രി പോലീസും കാഞ്ഞങ്ങാട് നഗര സഭയും ആദരിച്ചു

 



കാഞ്ഞങ്ങാട് നഗരത്തിലെ പ്രമുഖ പലചരക്ക് വ്യപാരിയും പാലക്കി കുടുംബാംഗവുമായ സി. മുഹമ്മദ് കുഞ്ഞി പാലക്കിയെ (പാലക്കി ഗ്രോസറീസ്) ജനമൈത്രി പോലീസും കാഞ്ഞങ്ങാട് നഗര സഭയും ആദരിച്ചു. അതി രൂക്ഷമായ കോവിഡ് വ്യാപനത്തിനിടയിലും കൃത്യമായി മാർഗ നിർദേശങ്ങൾ അനുസരിച്ചു കോവിഡ് പ്രോട്ടോകോൾ ലംഘിക്കാതെ വ്യാപാരം നടത്തുന്നതിൽ ഉണ്ടായ മികവ് പരിഗണിച്ചു പോലീസ് രഹസ്യാന്വേഷണ വിഭാഗവും ജനമൈത്രി പോലീസും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരിയെ ആദരിച്ചത് എന്ന് ഇദ്ദേഹത്തിന് പ്രശംസാ പത്രം കൈ മാറിക്കൊണ്ട് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി. ബാലകൃഷ്ണൻ പറഞ്ഞു. കാഞ്ഞങ്ങാട് നഗര സഭാധ്യക്ഷ കെ. വി. സുജാത സി. മുഹമ്മദ് കുഞ്ഞി പാലക്കിയെ പൊന്നാട അണിയിച്ചു.


ഹൊസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി. യൂസഫ് ഹാജി അനുമോദിച്ചു സംസാരിച്ചു. വ്യാപാരിയുടെ സഹോദരൻ ഖാലിദ് സി പാലക്കി നന്ദി പറഞ്ഞു. 


കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടും മൻസൂർ ഹോസ്പിറ്റൽ ചെയർമാനുമായ സി. കുഞ്ഞാമദ് പാലക്കിയുടെ സഹോദരനാണ് ഇദ്ദേഹം.

Post a Comment

0 Comments