എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതി; ഹരിത നേതാക്കളോട് ഹാജരാകാന്‍ വനിതാ കമ്മീഷന്‍

LATEST UPDATES

6/recent/ticker-posts

എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതി; ഹരിത നേതാക്കളോട് ഹാജരാകാന്‍ വനിതാ കമ്മീഷന്‍

 കൊച്ചി: ഹരിത നേതാക്കളോട് ഹാജരാകാന്‍ വനിതാ കമ്മിഷന്‍. മലപ്പുറത്തോ കോഴിക്കോടോ നടക്കുന്ന ഹിയറിംഗില്‍ ഹാജരാനാകാനാണ് നിര്‍ദേശം. പരാതിക്കാരായ പത്തു പേരും ഹാജരാകണമെന്നും വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. എംഎസ്എഫ് നേതാക്കള്‍ അധിക്ഷേപിച്ചെന്ന പരാതിയിലാണ് വനിതാ കമ്മിഷന്‍ നടപടി. കോഴിക്കോട് ഹാജരാകാമെന്ന് വനിതാ കമ്മീഷനെ ഹരിത നേതാക്കള്‍ അറിയിച്ചു.


എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നിര്‍ദ്ദേശം ഹരിത നേരത്തെ തളളിയിരുന്നു. ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയില്ലാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലാണ് ഹരിത.


Post a Comment

0 Comments