ഇവിടെ ബുള്ളറ്റും ബോംബുമില്ല; ഇന്ത്യയിലെ മു‍സ്‍ലിംകളെ വെറുതെവിടൂ: കേന്ദ്രമന്ത്രി നഖ്‌വി

LATEST UPDATES

6/recent/ticker-posts

ഇവിടെ ബുള്ളറ്റും ബോംബുമില്ല; ഇന്ത്യയിലെ മു‍സ്‍ലിംകളെ വെറുതെവിടൂ: കേന്ദ്രമന്ത്രി നഖ്‌വി

 ന്യൂഡല്‍ഹി ∙ കശ്മീരിലെ മുസ്​ലിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യയിലെ മുസ്​ലിംകളെ വെറുതെ വിടണമെന്നും മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യയെന്നും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്‌വി പറഞ്ഞു. 


ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. ഇന്ത്യയിലെ പള്ളികളില്‍ വിശ്വാസികള്‍ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്നു വിലക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ട്.


ആ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്​ലിംകള്‍ക്കു വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, ഇന്ത്യയിലെ മുസ്​ലിംകളെ വെറുതെവിടൂ- നഖ്‌വി പറഞ്ഞു.

Post a Comment

0 Comments