പള്ളിക്കര: വർഷങ്ങളായി തകർന്ന് കിടക്കുന്ന മൗവ്വൽ - കല്ലിങ്കാൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്, യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ തയ്യാറാവാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്യത്തിൽ നവംബർ 18ന് രാവിലെ 10 മണിക്ക് ബേക്കൽ ജങ്ഷനിൽ നിന്നും പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. പള്ളിക്കര പഞ്ചായത്തിലെ 7 വാർഡുകളിലൂടെ കടന്നു പോകുന്നതാണ് മൗവ്വൽ കല്ലിങ്കാൽ റോഡ്.
ഇതു സംബന്ധിച്ചു തിരുമാണ് എടുക്കാൻ ചേർന്ന യോഗത്തിൽ യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം പി എം ഷാഫി സ്വാഗതം പറഞ്ഞ യോഗത്തിൽ മുൻ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ, ഡി സി സി എക്സിക്യൂട്ടീവ് മെമ്പർ സത്യൻ പൂച്ചക്കാട്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സോളാർ കുഞ്ഞഹമ്മദ് ഹാജി, രാജേഷ് പള്ളിക്കര,ഹാരിസ് തൊട്ടി, ടി പി കുഞ്ഞബ്ദുല്ല ഹാജി, സുന്ദരൻ കുറിച്ചിക്കുന്ന്, പഞ്ചായത്ത് മെംബർമാരായ കെ എ അബ്ദുല്ല ഹാജി, ബഷീർ കുന്നിൽ, മുഹമ്മദ് കുഞ്ഞി ചോണായി , അബ്ബാസ് തെക്കുപുറം, നസീറ പി, ഹസീന മുനീർ സംബന്ധിച്ചു.
0 Comments