റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ തിങ്കളാഴ്‌ച മുതല്‍ അവസരം

LATEST UPDATES

6/recent/ticker-posts

റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ തിങ്കളാഴ്‌ച മുതല്‍ അവസരം


  
തിരുവനന്തപുരം: റേഷന്‍ കാര്‍ഡലെ തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ക്കുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പ്രത്യേക ക്യാംപയിന്‍ നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

ഏപ്രിലോടെ മുഴുവന്‍ റേഷന്‍ കാര്‍ഡും സ്‌മാര്‍ട്ട് കാര്‍ഡാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന ഉറപ്പു വരുത്താനാണ് ക്യാംപയിന്‍. എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ പിഴവ് തിരുത്തല്‍ ക്യാംപയിന്‍ നടത്തും.

അംഗങ്ങളുടെ പേര്, വയസ്, വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയില്‍ കടന്നു കൂടിയ പിഴവുകള്‍ തിരുത്താനും എല്‍പിജി, വൈദ്യുതി കണക്ഷന്‍ എന്നിവയിലുണ്ടയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനും ക്യാംപയിന്‍ കാലത്ത സാധിക്കും.

അതേസമയം റേഷന്‍ കാര്‍ഡുകളുടെ തരംമാറ്റല്‍, കാര്‍ഡിലെ വരുമാനം, വീടിന്റെ വിസ്‌തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയിലെ മാറ്റം ഈ പദ്ധതി പ്രകരം സാധിക്കില്ല.

Post a Comment

0 Comments