പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു

LATEST UPDATES

6/recent/ticker-posts

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു

 


മലപ്പുറം: നിലമ്പൂർ കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. പതിനഞ്ചുകാരിയായ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി, നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.


പാലക്കാട്‌ ജില്ലയിലേക്ക് ഈ മാസം 15ന് കുട്ടിയെ വിവാഹം ചെയ്‌ത്‌ അയക്കാൻ ആയിരുന്നു നിശ്‌ചയിച്ചിരുന്നത്. കോളനിയില്‍ ബോധവൽകരണ പരിപാടിക്കിടെയാണ് കുട്ടിയെ വിവാഹം ചെയ്‌തയക്കാൻ വീട്ടുകാര്‍ തയ്യാറെടുക്കുന്ന കാര്യം കാളികാവ് ശിശു വികസന ഓഫിസർ അറിഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശിശു സംരക്ഷണ യൂണിറ്റ് ഇടപെട്ടാണ് വിവാഹം തടഞ്ഞത്.

Post a Comment

0 Comments