ആയിറ്റി സൂപ്പർ ലീഗിൽ ബെറ്റാലിയൻ എഫ്.സി കാബൂസിന് കിരീടം

LATEST UPDATES

6/recent/ticker-posts

ആയിറ്റി സൂപ്പർ ലീഗിൽ ബെറ്റാലിയൻ എഫ്.സി കാബൂസിന് കിരീടം



തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ആയിറ്റിയിൽ സംഘടിപ്പിച്ച ആയിറ്റി സൂപ്പർ ലീഗിൽ ബെറ്റാലിയൻ എഫ്‌.സി ജേതാക്കളായി. പ്രശസ്തരായ 6 ടീമുകൾ മാറ്റുരച്ച കായിക മേളയിൽ കരുത്തരായ ബിൽഡ് ഓൺ സ്‌ട്രോബ്ബറി എഫ്.സി യെ പരാജയപ്പെടുത്തിയായിരുന്നു ബെറ്റാലിയന്റെ മിന്നും വിജയം. കലാ കായിക സാംസ്ക്കാരിക രംഗത്തു വേറിട്ട പ്രവർത്തനം കാഴ്ച വെക്കുന്ന ആയിറ്റിയിൽ  ആയിറ്റി സൂപ്പർ ലീഗ് വേറിട്ട അനുഭവവും ഉത്സവവും ആയി മാറി.


Post a Comment

0 Comments