കാഞ്ഞങ്ങാട് നഗരസഭ ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥി നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥി നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

 


കാഞ്ഞങ്ങാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭ മുപ്പതാം വാര്‍ഡ്(ഒഴിഞ്ഞ വളപ്പ്) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.കെ.ബാബു വ്യാഴാഴ്ച  വരണാധികാരിയായ കാഞ്ഞങ്ങാട് മുനിസിപല്‍ സെക്രട്ടറിക്ക് മുമ്പില്‍ എത്തി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, ജന.സെക്രട്ടറി പി.വി സുരേഷ്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ്, കോണ്‍ഗ്രസ് നേതാക്കളായ ഡി..വി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, ബാലകൃഷ്ണന്‍, മുനിസിപല്‍ മുസ്ലിംലീഗ് ജന.സെക്രട്ടറി സി.കെ റഹ്മത്തുള്ള, ട്രഷറര്‍ കെ.കെ ജാഫര്‍, നഗരസഭ കൗണ്‍സിലര്‍മാരായ സെവന്‍സ്റ്റാര്‍ അബ്ദുറഹ്മാന്‍,  സി.എച്ച് സു ബൈദ, റസിയ, നാരായണന്‍, പ്രവീണ്‍ തോയമ്മല്‍, പി ഗോപി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഷാനിദ് എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments