കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി തുറക്കാത്തതില്‍ ആരോഗ്യ മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി തുറക്കാത്തതില്‍ ആരോഗ്യ മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കാഞ്ഞങ്ങാട്: ഉദ്ഘാടനം നടന്നിട്ട്  ഒരു വര്‍ഷം കഴിഞ്ഞിട്ടും  അമ്മയും കുഞ്ഞും ആസപത്രി തുറക്കാത്തതില്‍ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട്ട് പ്രതിഷേധച്ചു. വ്യാഴാഴ്ച ഉച്ച രണ്ട് മണിയോടെയായിരുന്നു പ്രതിഷേധമുണ്ടായത്. പുതിയ കോട്ടയി ലെ എന്‍.എച്ച്.ആര്‍.എം ഓഫിസിന് മുന്നില്‍ വെച്ചായിരുന്നു പ്രതിഷേധമുണ്ടായത്. 


യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.പി പ്രദീപ് കുമാറിന്റെയും ജന.സെക്രട്ടറി ഇസ്മായില്‍ ചിത്താരിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്.  ഡി.വൈ.എസ്.പി ഡോ. വി ബാലകൃഷ്ണന്‍,സി.ഐ കെ.പി ശൈന്‍ നേതൃത്വത്തിലുള്ള പൊലിസ് സംഘം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക രെ അറസ്റ്റ് ചെയ്ത് നീക്കി.


Post a Comment

0 Comments