ഇന്ധന നികുതി കൊള്ളക്കെതിരെ എസ്.ടി.യു മോട്ടോർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഇരട്ടസമരം നടത്തി

LATEST UPDATES

6/recent/ticker-posts

ഇന്ധന നികുതി കൊള്ളക്കെതിരെ എസ്.ടി.യു മോട്ടോർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഇരട്ടസമരം നടത്തി

 




കാസര്‍കോട്: കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന നികുതി കൊള്ളക്കെതിരെ മോട്ടോര്‍ തൊഴിലാളികളുടെ ജീവന്‍ മരണ പോരാട്ടത്തിന്റെ ഭാഗമായി മോട്ടോര്‍ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസർകോട് ഹെഡ് പോസ്റ്റാഫിസിന് മുമ്പിലും താലൂക്ക് ഓഫീസിന് മുന്നിലുമായി ഇരട്ടസമരം നടത്തി.

ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക, ഇന്ധന നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, മോട്ടോര്‍ ക്ഷേമനിധിയില്‍ നിന്ന് പലിശരഹിത വായ്പ നല്‍കുക, 15 വര്‍ഷ പൊതുവാഹന കാലപ്പഴക്ക നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ.അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡന്റ് ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു ഫെഡറേഷൻ സംസ്ഥാന ട്രഷറർ സുബൈർ മാര സ്വാഗതം പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് അധ്യക്ഷത വഹിച്ചു.ഫെഡറേഷൻ വൈസ് പ്രസിഡണ്ട്  അഹ്മദ് കപ്പണക്കൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഉമ്മർ അപ്പോളോ,എസ്.എം അബ്ദുൾ റഹ്മാൻ,ബി.എം ഹാരിസ് ബോവിക്കാനം, ഖലീൽ പടിഞ്ഞാറ്, കരീം മൈത്രി, അഷ്റഫ് മുതലപ്പാറ ,കരീം മുന്നാം മൈൽ, റഫീഖ് ഒളയത്തടുക്കം,മൊയ്നുദ്ദീൻ ചെമനാട്, ശുക്കൂർ ബാബാ നഗർ ,ഹനീഫ് സൂപ്പിക്കുട്ടി, പ്രസംഗിച്ചു

Post a Comment

0 Comments