കോഴിക്കോട്ടെ ബേക്കറിയിലെ ചില്ലുകൂട്ടിൽ എലി; സ്‌ഥാപനം പൂട്ടിച്ചു

LATEST UPDATES

6/recent/ticker-posts

കോഴിക്കോട്ടെ ബേക്കറിയിലെ ചില്ലുകൂട്ടിൽ എലി; സ്‌ഥാപനം പൂട്ടിച്ചു



കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലി. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ഥലത്തെത്തി ബേക്കറി പൂട്ടിച്ചു. കോഴിക്കോട് നഗരത്തിലെ ഈസ്‌റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന ബേക്കറിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളാണ് ചില്ല് കൂട്ടിലുള്ള എലിയെ കണ്ടത്.


വിദ്യാർഥികൾ വീഡിയോ എടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടർന്ന് ഡോ. വിഷ്‌ണു, എസ് ഷാജി, ഡോ. ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന സംഘം സ്‌ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ സ്‌ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലിയുടെ വിസർജ്യത്തിന്റെ സാന്നിധ്യവും ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു.


ഈ സ്‌ഥാപനം തുറന്ന് പ്രവർത്തിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നത്. ഇതേതുടർന്ന്, കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ എംടി ബേബിച്ചൻ സ്‌ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി. അതേസമയം, യഥാസമയത്ത് വീഡിയോ കൈമാറിയ വിദ്യാർഥികളെ ഉദ്യോഗസ്‌ഥർ അഭിനന്ദിച്ചു.

Post a Comment

0 Comments