അപകട കെണിയായി പടന്നക്കാട് മേല്‍പാലം; കുഴികളും, അമിത വേഗതയും വില്ലനാകുന്നു

LATEST UPDATES

6/recent/ticker-posts

അപകട കെണിയായി പടന്നക്കാട് മേല്‍പാലം; കുഴികളും, അമിത വേഗതയും വില്ലനാകുന്നു

 


കാഞ്ഞങ്ങാട്: അപകട കെണിയായി മാറുകയാണ് പടന്നക്കാട് മേല്‍പാലം. മേല്‍പാലത്തിലുള്ള കുഴികളും വാഹനങ്ങളുടെ അമിത വേഗതയും പല പ്പോഴും വില്ലനായി മാറുന്നു. കഴിഞ്ഞ ഇരുപത്തിരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അപകടങ്ങളില്‍ രണ്ട് മരണങ്ങളാണ് പടന്നക്കാട് മേല്‍പാലത്തിന് സംഭവിച്ചിരിക്കുന്നത്. ഒരു കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള വലിയ പാലമാണ് പടന്നക്കാടുള്ളത്. പലപ്പോഴും ഈ ദൈര്‍ഘ്യം ശ്രദ്ധിക്കാതെയുള്ള അമിത വേഗതയാണ് അപകടത്തിന് ഒരു കാരണം. മറ്റൊരു കാരണം പാലത്തിന് മുകളിലുള്ള കുഴികളും അപകട കാരണമായി മാറുന്നതെന്നാണ് നാട്ടുക്കാര്‍ പറയുന്നത്. പാലത്തിന് മുകള്‍ ഭാഗത്ത് വെച്ച് അപകടം സംഭവിച്ചാല്‍ അവിടെ പെട്ടന്ന് എത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ പല പ്പോഴും അപകടത്തില്‍ പ്പെടുന്നവര്‍ക്ക് ജീവഹാനി സംഭവിക്കാനും ഇടയാക്കുന്നുണ്ട്. കൃത്യമായ വേഗത നിയന്ത്രണവും ട്രാഫിക്ക് സംവിധാനവുമാണ് പടന്നക്കാട് മേല്‍പാലത്തിനെ ഇനി അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പടന്നക്കാട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും എസ്.ടി.യു നേതാവുമായ അബ്ദുല്ല പടന്നക്കാട് പറയുന്നത്.  ഹൈവേയുടെ പടിഞ്ഞാറുവശത്താണ് പ്രധാന സ്ഥാപനകളായ. ഗവമെന്റ് എല്‍.പി, യു.പി സ്‌കൂളുകള്‍, കോളേജ്, ജുമാ മസ്ജിദ്, ചര്‍ച്ചുകള്‍, എന്നിവ നിലക്കൊളുന്നത് ഹൈവേയുടെ കിഴക്കു  വശത്തു  താമസിക്കുന്ന നൂറോളം വീടുകളിലെ വിദ്യാ ര്‍ഥിക്കള്‍ അടക്കം ഹൈവേ മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടുന്നതിനാല്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഇട പ്പെട്ട് ഇവിടെ അണ്ടര്‍ പാസേജ് വേണമെന്നാവശ്യപ്പെട്ട് അബ്ദുല്ല ഒരു നിവേദനവും നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments