വേനലിലും ഉറവ് വറ്റാതെ ഒഴുകി കൊണ്ടിരുന്ന കാരുണ്യത്തിന്റെ നീരുറവയായിരുന്നു മർഹൂം എംഎം നാസർ :ഡോ അബൂബക്കർ കുറ്റിക്കോൽ

LATEST UPDATES

6/recent/ticker-posts

വേനലിലും ഉറവ് വറ്റാതെ ഒഴുകി കൊണ്ടിരുന്ന കാരുണ്യത്തിന്റെ നീരുറവയായിരുന്നു മർഹൂം എംഎം നാസർ :ഡോ അബൂബക്കർ കുറ്റിക്കോൽ

 



അബുദാബി കാസ്രോട്ടാർ സൗഹൃദ കൂട്ടായിമ സംഘടിപ്പിച്ച എം എം നാസർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഫവാസ് ഫൈസി നേതൃത്വം നൽകി, അവിശ്വസനീയമായ വേർപാടാണ് എം എം നാസറിന്റെത് എന്ന് മുഖ്യഅതിഥി എബി കുട്ടിയാനം അനുശോചിച്ചു.


അബുദാബി കാസ്രോട്ടാർ കൂട്ടായിമ സംഘടിപ്പിച്ച എം എം നാസർ അനുസ്മരണവും പ്രാർത്ഥന സദസ്സിൽ സംസാരിക്കുകയായിരുന്നു കൂട്ടായിമയുടെ ചെയർമാൻ കൂടിയായ ഡോ:അബൂബക്കർ കുറ്റിക്കോൽ,സംസ്ഥാനത്തിന് അകത്തും പുറത്തും മതമോ ജാതിയോ രാഷ്ട്രീയമോ  പാർട്ടി വേർതിരിവോ കാണിക്കാതെ സഹായങ്ങൾ ചെയ്തിരുന്ന വലിയ മനസ്സിനുടമയും കുടുംബ സുഹൃത്തും കൂടി ആയിരുന്നു എം എം നാസർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സൂം ഓൺലൈൻ ആയി സംഘടിപ്പിച്ച മീറ്റിൽ കാസറഗോഡ് ജില്ലയിലെ യുവ സാമൂഹിക പ്രവർത്തകൻ എബി കുട്ടിയാനം മുഖ്യ അഥിതി ആയിരുന്നു,വേർപാടിന്റെ ശേഷവും ദിവസവും അറിയാതെ ആണെങ്കിലും എം എം നാസർച്ചയുടെ മെസ്സേജ് ഉണ്ടോ എന്ന് വാട്ട് സ് ആപ്പ് തുറന്ന് നോക്കി പോകാറുണ്ടെന്നും വിയോഗം മനസ്സിന് ഉൾകൊള്ളാൻ പറ്റാത്ത അത്രയായിരുന്നു  സാമൂഹിക പ്രവർത്തകൻ കൂടി ആയ എം എം നാസറുമായുള്ള ബന്ധം എന്ന്  എബി കുട്ടിയാനം മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു,അബ്ദുൽ ലത്തീഫ് സി എ സ്വാഗതം പറഞ്ഞ അനുസ്മരണ യോഗത്തിൽ വർഷങ്ങളോളം എം എം നാസറിനോടൊപ്പം ജോലി ചെയ്തിരുന്ന അഷ്‌റഫ് പൂച്ചക്കാട് അനുഭവം പങ്കുവെച്ചു,അധ്യക്ഷത വഹിച്ച അബുദാബി കാസ്രോട്ടാർ കൂട്ടായിമ പ്രസിഡണ്ട് മുഹമ്മദ് ആലംപാടിക്ക് ഒപ്പം സെക്രട്ടറി തസ്ലീം ആരിക്കാടി,ബോർഡ് എക്സിക്യൂട്ടീവ് മെമ്പർമാരായ ഹസീബ് അതിഞ്ഞാൽ,തസ്‌ലീം പാലാട്ട്,സാബിർ ജർമൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി,എം എം നാസറിന്റെ വിയോഗം  ജീവിച്ചിരിക്കുന്നവർക്കും പ്രവാസ ലോകത്ത് നിന്നും മരണപെടുന്നവർക്കും തീരാ നഷ്ടമാണെന്ന് അഭിപ്രായപ്പെട്ട യോഗത്തിന് കൂട്ടായിമ ട്രെഷറർ ഗരീബ് നവാസ് നന്ദി പറഞ്ഞു.

Post a Comment

0 Comments