13 വയസുകാരിയായ വിദ്യാർത്ഥിനി വീട്ടിനകത്ത് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

13 വയസുകാരിയായ വിദ്യാർത്ഥിനി വീട്ടിനകത്ത് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ

 



കാഞ്ഞങ്ങാട്: 13 വയസുകാരിയായ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുല്ലൂർ രാവണീശ്വരം വേലേശ്വരംമധുര ക്കാട്ട് പ്രദീപൻ സിന്ധുവിന്റെയും മകൾ ദിയ 13 ആണ് മരിച്ചത്. ഞായറാഴ്ച  വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. നഴ്സായ അമ്മ സിന്ധു ജോലിക്കായി കാസർകോട്ടേക്കും പിതാവ് മിൽട്ടറി ഉദ്യോഗസ്ഥനായ തിനാൽ നാട്ടിലില്ല. വീട്ടിൽ ഈ സമയം മറ്റാരുമുണ്ടായിരുന്നില്ല. അഞ്ചുവയസ്സുകാരനായ സഹോദരൻ അമ്മൂമ്മയുടെ വീട്ടിലായിരുന്നു. അമ്മ വൈകിട്ട് വീട്ടിലെത്തി വാതിലടച്ചത് കണ്ടു വാതിൽ തട്ടി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബലമായി വാതിൽ തുറന്നപ്പോഴാണ് വീട്ടിനകത്ത് ഫാനിൽ കുട്ടി കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുർഗ്ർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ദിയ.

Post a Comment

0 Comments