കാഞ്ഞങ്ങാട്ടെ ക്വട്ടേഷന്‍ ആക്രമം, അഞ്ചാം പ്രതി പിടിയിൽ

കാഞ്ഞങ്ങാട്ടെ ക്വട്ടേഷന്‍ ആക്രമം, അഞ്ചാം പ്രതി പിടിയിൽ

 


കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച് വാഹനവും സ്വര്‍ണ്ണവും പണവും  കവര്‍ന്ന സംഭവത്തിൽ അഞ്ചാം പ്രതി പിടിയിൽ.  കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിന് പിറകുവശത്തുള്ള എച്ച് ആര്‍ ദേവദാസി(65) നെയും   ഭാര്യ ലളിത(63) യെയും മര്‍ദ്ദിച്ച് നാല്‍പത് പവന്‍ സ്വര്‍ണ്ണം കവർന്ന സംഭവത്തിൽ അഞ്ചാം പ്രതി പറക്കളായി സുരേശൻ കെ വാണിയം വളപി(45) നെയാണ് ഹോസ്ദുർഗ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. 

  നേരത്തെ അക്രമത്തിന് നേതൃത്വം നൽകിയ മുന്നാം മൈലില്‍ താമസിക്കുന്ന രാജേന്ദ്ര പ്രസാദിനെ ഹോസ്ദുർഗ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. .ഭൂമിയിടപാടുമായി സംബന്ധിച്ചുള്ള ഒരു പ്രശ്‌നത്തിന്റെ മുകളിലാണ് ആക്രമമുണ്ടായത്. നവംബർ 12 ന് ആണ് ആ ക്രമസംഭവം നടന്നത്.

Post a Comment

0 Comments