വിഖായ ജില്ലാ ക്യാമ്പ് സമാപിച്ചു; സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തത്: സുഹൈർ അസ്ഹരി

LATEST UPDATES

6/recent/ticker-posts

വിഖായ ജില്ലാ ക്യാമ്പ് സമാപിച്ചു; സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തത്: സുഹൈർ അസ്ഹരി

 



മഞ്ചേശ്വരം: സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എസ്.കെ എസ് എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോട്. വിഖായ സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സമിതി ഹൊസ്സങ്കടി സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച ഒന്നാംഘട്ട ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹനന്മക്കായി സേവന സന്നദ്ധരായ വിഖായയുടെ പ്രവർത്തനം കോവിഡ് കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്നും മാതൃകാ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥി യുവസമൂഹം ഇനിയും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വിഖായ ജില്ലാ ചെയർമാൻ നിസാർ മച്ചംപാടി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ മുശ്താഖ് ദാരിമി, ഇബ്റാഹിം അസ്ഹരി പള്ളങ്കോട്, സുബൈർ ദാരിമി പടന്ന, റഫീഖ് ഫൈസി ബാഖവി പയ്യക്കി, സലാം വൊർക്കാടി, ബഷീർ മിത്തബൈൽ എന്നിവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി. ഇസ്മായിൽ അസ്ഹരി ബാളിയൂർ, അൻവർ തുപ്പക്കൽ, ഫാറൂഖ് മൗലവി മഞ്ചേശ്വരം, നാസർ അസ്ഹരി കുഞ്ചത്തൂർ, ഇബ്റാഹിം ഖലീൽ അശ്ശാഫി കുമ്പള, അലി ചർളടുക്ക, സിനാൻ അസ്ഹരി,  അലിഗുണാജെ, സംസാരിച്ചു.

Post a Comment

0 Comments