ഫേയ്സ്ബുക്കിൽ പരിചയപ്പെട്ട നിലേശ്വരം ഭർതൃമതിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലും റാണിപുരത്തും ബലാൽസംഗം ചെയ്ത വെള്ളിക്കോത്ത് സ്വദേശി കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

ഫേയ്സ്ബുക്കിൽ പരിചയപ്പെട്ട നിലേശ്വരം ഭർതൃമതിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലും റാണിപുരത്തും ബലാൽസംഗം ചെയ്ത വെള്ളിക്കോത്ത് സ്വദേശി കസ്റ്റഡിയിൽ

 
കാഞങ്ങാട്: ഭർതൃമതിയെ പ്രണയം നടിച്ച് നിർവധി തവണ പീഡിപ്പിച്ചു. പോലിസ് കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളിക്കോത്ത് സ്വദേശി സന്ദീപ് 28 ആണ് ഹൊസ്ദുർഗ് പോലിസിന്റെ പിടിയിലായത്.തൈക്കടപ്പുറം സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്.കാഞ്ഞങ്ങാട്ടെ ലോഡ്ജിലുൾപ്പെടെ നിരവധി സ്ഥലത്ത് കൊണ്ട് പോയി ബലാൽസംഗം ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ദിവസം ശാത്രി യുവാവിനെ തേടിവന്ന ഭർതൃമതി തലകറങ്ങി വീണതിനെ തുടർന്ന് യുവാവ് കാഞങ്ങാട് കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചിരുന്നു. ഭർതൃമതിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് കാമുകൻ സ്ഥലം വിടാനൊരുങ്ങിയതിനെ തുടർന്ന് ആശുപത്രി അധികൃതർ ഹൊസ്ദുർഗ് പോലിസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് യുവതി പീഡന പരാതിയുമായി ഹൊസ്ദുർഗ് പോലീസിലെത്തിയത്. ബലാൽസംഗത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. രണ്ട് മക്കളുടെ മാതാവായ യുവതിയെ ഫേയ്സ് ബുക്കിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലും യുവതി പീഡനത്തിനിരയായി.

Post a Comment

0 Comments