രണ്ട് മനുഷ്യ ജീവന്‍ ബലി നല്‍കേണ്ടി വന്നു; പടന്നക്കാട് മേല്‍പാലത്തിന്റെ കുഴിയടക്കാന്‍

രണ്ട് മനുഷ്യ ജീവന്‍ ബലി നല്‍കേണ്ടി വന്നു; പടന്നക്കാട് മേല്‍പാലത്തിന്റെ കുഴിയടക്കാന്‍

 


കാഞ്ഞങ്ങാട്: രണ്ട് മനുഷ്യ ജീവന്‍ പൊലിഞ്ഞതിന് ശേഷം ഇന്നലെ ദേശീയ പാത അധികൃതര്‍ പടന്നക്കാട് മേല്‍പാലത്തിന് മുകളിലുണ്ടായ വലിയ കുഴികള്‍ അടച്ചു. ഇന്നലെയോടെ  പടന്നക്കാട് മേല്‍പാലത്തിന് മുകളില്‍ രൂപം കൊണ്ട കുഴികള്‍ അടച്ചത്. കുടാതെ ട്രാഫിക്ക് നിയന്ത്രിക്കാനായി ഒരു ഹോം ഗാര്‍ഡിനെയും വെച്ചിട്ടുണ്ട്. പടന്നക്കാട് മേല്‍പാലത്തിലുളള കുഴികളും അവിടെ നേരിടുന്ന ട്രാഫിക്ക് പ്രശ്‌നങ്ങളും നേര ത്തെ മീഡിയാ പ്ലസ് വാര്‍ത്തയായി നൽകിയിരുന്നു. അതിനു ശേഷമാണ് അധികൃതരുടെ ഭാഗത്ത് നിന്നും നല്ല രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുണ്ടായിരിക്കുന്നത്. ട്രാഫിക്ക് നിയന്ത്രണവും കുടാതെ മേല്‍പാലത്തിന്റെ കുഴിയടക്കലുമായി അധികൃതര്‍ മുന്നോട്ട് പോകു മ്പോള്‍ മേല്‍പാലത്തിലൂടെ ദിവസവും വരുന്ന വാഹനമോടിക്കുന്നവര്‍ക്ക് ആശ്വാസമായി മാറും. വേഗതാ നിയന്ത്രണവും കുടാതെ മേല്‍പാലത്തിന് മുകളില്‍ അറ്റകുറ്റപണിയും കൂടിയാവുമ്പോള്‍ വരും ദിവസങ്ങളില്‍ അപകടങ്ങള്‍ കുറയുമെന്ന ആശ്വാസത്തിലാണ് പടന്നക്കാട്ടെ നാട്ടുക്കാരുള്ളത്.


Post a Comment

0 Comments