ക്രമസമാധാനം തകര്‍ത്ത് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍ വാഴുന്നു

LATEST UPDATES

6/recent/ticker-posts

ക്രമസമാധാനം തകര്‍ത്ത് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ക്വട്ടേഷന്‍ സംഘങ്ങള്‍ വാഴുന്നു

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഭവിച്ച ചില അനിഷ്ട സംഭവങ്ങള്‍ വിരല്‍ചൂടുന്നത് നാടിന്റെ ക്രമസമാധാനം തകര്‍ത്തുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ വാഴ്ചയാണ്. നവംബര്‍ മാസം 12 ആം തിയ്യതിയാണ് കാഞ്ഞങ്ങാട് നഗരത്തിന് നടുവില്‍ നാട്ടിനെ നടുക്കി ക്വട്ടേഷന്‍ ആക്രമം നടന്നത്. എച്ച്.ആര്‍ ദേവദാസും ഭാര്യ ലളിതയുമാണ് ക്വട്ടേഷന്‍ ആക്രമത്തിന് ഇരയായത്. ഇരുവരുടെ നേര ശക്തമായ ആക്രമമാണ് സംഘം നടത്തിയത്. പട്ടപകല്‍ വീട്ടിലുണ്ടായ സ്വര്‍ണ്ണമടക്കമുള്ള വില പിടിപ്പുള്ള സാധനങ്ങളും ക്വട്ടേഷന്‍ സംഘം കൊണ്ടു പോകുകയും ചെയ്തു. ഇതില്‍ രണ്ട് പ്രതികള്‍ മാത്രമാണ് പിടിയിലായിരിക്കുന്നത്. ഒരാള്‍ ക്വട്ടേഷന് നേതൃത്വം നല്‍കിയ രാജേന്ദ്ര പ്രസാദും മറ്റൊരാള്‍ അഞ്ചാം പ്രതി വി.എച്ച്.പി നേതാവ് സുരേഷന്‍ എന്ന ആളുമാണ് പിടിയിലായത്. മാവുങ്കാല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷന് പിന്നി ല്ലെന്ന് പൊലിസിന് മനസിലായിട്ടുണ്ട്. ഇനിയും അറസ്റ്റിലാവേണ്ടവരുടെ പേരുകളും പടവും പൊലിസ് പുറത്തിറക്കിയിട്ടുണ്ട്. നെല്ലിത്തറയിലെ മുകേഷ്(34), കോട്ടപ്പറയി ലെ ദാമോദരന്‍(30), കല്ല്യാണ്‍ റോഡി ലെ അശ്വിന്‍ ഹെഗ്‌ഡെ(25), എന്നിവരാണ് ഈ ക്വ ട്ടേഷനില്‍ ഇനി പിടിയാലവേണ്ടത്. ഇവരെല്ലാം മാവുങ്കല്‍ കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ സംഘടനകളുടെ ആളുകളാണ്. ഈ യൊരു ക്വട്ടേഷന്‍ സംഘത്തിന്റെ വിളയാട്ട വാര്‍ത്തകള്‍ക്ക് ശേഷമാണ് വീണ്ടും മറ്റൊരു ക്വട്ടേഷന്‍ വാര്‍ത്ത തിങ്കളാഴ്ച വൈകീട്ടുണ്ടായത്. മുഹമ്മദ് റാഫിയെന്ന ചെറുപ്പകാരനെ കോഴി ക്കോട് ഫാറോക്കിലെ ഒ.പി ഷെരീഫ്(40), തളിപ്പറമ്പുകരനായ പെരിയയില്‍ താമസിക്കുന്ന വി നോദ് കുമാര്‍(41), അജാനൂര്‍  മുട്ടുംതലയിലെ എം.എച്ച് മുഹമ്മദ് ഷാമിര്‍(33), കോഴിക്കോട് സ്വദേശി പി റംശീദ്(36), വി.പി അസ്‌കറലി(38), കോഴിക്കോട് ബേപ്പൂർ അരക്കിണർ  ചാക്കേരിക്കാട് പറമ്പിലെ കെ ഫൈസൽ (36)  എന്നിവ രെയാണ് പൊലിസ് ക്വട്ടേഷന്‍ രീതിയില്‍ വന്ന് റാഫി യെ തട്ടി കൊണ്ടു പോയ സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ നാടിന്റെ സൈര്വ വിഹാരം കെടുത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ക്രമസമാധാന പാലനത്തെ വെല്ലുന്ന രീതിയില്‍ വളരുകയാണ്.

)

Post a Comment

0 Comments