കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് മുന്നിൽ പുഴുക്കൾ നിറഞ്ഞ മലിന ജലം കെട്ടിക്കിടക്കുന്നു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് മുന്നിൽ പുഴുക്കൾ നിറഞ്ഞ മലിന ജലം കെട്ടിക്കിടക്കുന്നു

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് മുൻ വശത്ത്  മലിനജലം  ചാലിൽ കെട്ടിക്കിടക്കുന്നത് . സ്‌റ്റേഷന് തൊട്ടു മുന്നിലാണ് നീളം കൂടിയ മലിന ജല ചാലിൽ വെള്ളം ഒഴുകാതെ കെട്ടിക്കിടക്കുന്നത്. മത്സ്യമാർക്കറ്റില്നിന്നും ഒഴുക്കി വിടുന്ന മാലിന്യങ്ങൾ നിറഞ്ഞ വെള്ളവും മഴവെള്ളവും കലർന്ന് ഒഴുകാതെ ചാലിൽ കെട്ടിക്കിടക്കുന്നത്. ഇത് യാത്രകാര്‍ക്കും പരിസര വാസികള്‍ക്കും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മൂക്ക് പൊത്തി വേണം കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെത്താന്‍. മലിന ജലമുള്ളതിനാല്‍ യാത്രകാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഇരിക്കുമ്പോള്‍ കൊതുകിന്റെ ആക്രമമാണ്. റെയില്‍ വേ സ്‌റ്റേഷന് മുന്നിലുള്ള മലിന ചാല് മാത്രമല്ല സ്‌റ്റേഷന് തൊട്ടടുത്ത് വലിയ മലിന ജല തോടും ഒഴുകുന്നുണ്ട്. യാത്രക്കാരുടെ ആരോഗ്യത്തിനും പരിസരത്തെ ജനങ്ങളുടെ ആരോഗ്യത്തിനും ഇത്തരത്തിലുള്ള മലിന ജലം കെട്ടി നില്‍ക്കുന്ന ഇടങ്ങള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്ലാബിട്ട് മൂടിയില്ലെങ്കില്‍ കുറു കെയുള്ള ഈ യൊരു മലിന ജല ചാല് അപകടങ്ങള്‍ വരുത്തി വെക്കും.

Post a Comment

0 Comments