പാലായി ‘ഷട്ടർ കം ബ്രിഡ്‌ജ്‌’ ഡിസംബർ 26ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

LATEST UPDATES

6/recent/ticker-posts

പാലായി ‘ഷട്ടർ കം ബ്രിഡ്‌ജ്‌’ ഡിസംബർ 26ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും



നീലേശ്വരം: നാടിന്റെ വികസനത്തിന്‌ പുതിയ പാലമിടുന്ന പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ ഡിസംബർ 26ന്‌ തുറക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനേയും കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂക്കോട്ടിനെയും ബന്ധിപ്പിക്കുന്ന ഈ പാലം 65 കോടി രൂപ ചിലവിലാണ് നിർമിച്ചത്. നബാർഡ്‌ സഹായത്തോടെ 227 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമാണ് പാലം പണി കഴിച്ചത്.


നീലേശ്വരം നഗരസഭക്ക് പുറമെ സമീപത്തെ ഏഴ് പഞ്ചായത്തുകൾക്ക് കൂടി ഉപകാരപ്പെടുന്നതാണ് ഈ പദ്ധതി. 4800 ഹെക്‌ടർ കൃഷി സ്‌ഥലത്ത് വെള്ളമെത്തിക്കാനാകും. ഉപ്പുവെള്ളം തടയുന്നതിനും അതുവഴി കുടിവെള്ളം സംഭരിക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. 2018ലാണ് പ്രവർത്തിയാരംഭിച്ചത്. പാലം തുറക്കുന്നതോടെ കയ്യൂർ-ചീമേനി പഞ്ചായത്തിത്ത് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലുള്ളവർക്ക് നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ എളുപ്പത്തിലെത്താം.

Post a Comment

0 Comments