മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോള്‍ 'ബഹു.' ചേര്‍ക്കണം.സര്‍ക്കുലര്‍ പുറത്തിറങ്ങി

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോള്‍ 'ബഹു.' ചേര്‍ക്കണം.സര്‍ക്കുലര്‍ പുറത്തിറങ്ങി



തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്ബോള്‍ മന്ത്രിമാരെ ഇനി 'ബഹു' എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം.പേഴ്‌സണല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച്‌ പുതിയ സർക്കുലർ പുറത്തിറക്കിയത്.   ഭരണഘടന പദവികളിലെ അഭിസംബോധനകളില്‍ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം.   സർക്കാർ സേവനങ്ങളില്‍ പരാതി നല്‍കുന്ന സാധാരണക്കാർക്ക് പോലും ഇനി ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് 'ബഹു' എന്ന് ചേർക്കണം.   മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്ബോള്‍ പോലും ഈ നിർദ്ദേശം പാലിക്കണമെന്ന് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറില്‍ വ്യക്തമാക്കുന്നു.   അണ്ടർ സെക്രട്ടറിയാണ് സർക്കുലറില്‍ ഒപ്പുവെച്ചിരിക്കുന്നത്.  എല്ലാ സർക്കാർ വകുപ്പുകള്‍ക്കും, ജില്ലാ കളക്ടർമാർക്കും, ഓഫീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments