കാഞ്ഞങ്ങാട് നഗരസഭയുടെ അനാസ്ഥ ; കാട് പിടിച്ച് നശിച്ച് സയന്‍സ് പാര്‍ക്ക്

കാഞ്ഞങ്ങാട് നഗരസഭയുടെ അനാസ്ഥ ; കാട് പിടിച്ച് നശിച്ച് സയന്‍സ് പാര്‍ക്ക്



കാഞ്ഞങ്ങാട്: കുട്ടികളില്‍ ശാസത്രബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദേശീയപാതയില്‍ ചെമ്മട്ടംവയലില്‍ പണിത സയന്‍സ് പാര്‍ക്ക് ആര്‍ക്കും ഉപകാരപ്പെടാതെ കാട് പിടിച്ച് നശികകുന്നു.2000 ല്‍ യു.ഡി.എഫിലെ ഷെറീഫ ഇബ്രാഹിം നഗരസഭാ ചെയര്‍ പേഴ്‌സണായിരിക്കു മ്പോളാണ് അന്നത്തെ ജില്ലാ കലക്ടര്‍ രാജു നാരായണ സ്വാമി പ്രത്യേക താല്‍പര്യമെടുത്ത പദ്ധതി കാഞ്ഞങ്ങാട്ടിനു നല്‍കിയത്.സാമ്പത്തിക സഹായം നല്‍കാന്‍ ജില്ലയിലെ എല്ലാ തദ്ദേശഭറണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ നിര്‍മ്മാണ ചിലവില്‍ പകുതിയിലേറെയും നഗരസഭ തന്നെ വഹിക്കുകയുണ്ടായി.ലക്ഷക്കണക്കിന് രൂപയുടെ ശാസ്ത്ര ഉപകരണങ്ങളുള്ള പാര്‍ക്കില്‍ കുട്ടികള്‍ പേരിനു പോലും വന്നില്ല.2006-2007 കാലത്തു കാഞ്ഞങ്ങാട്ടു സംസ്ഥാന പ്രവര്‍ത്തി പരിചയ സയന്‍സ് മേള നടന്നപ്പോള്‍ പോലും സയന്‍സ് പാര്‍ക്ക് ആരും തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാന കാലത്താണ് എട്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ തിരുവനന്തപുരത്തെ പ്രിയദര്‍ശിനി പ്ലാനറ്റോറിത്തില്‍ നിന്നുംകൊണ്ടു വന്നത്.ആ ഉപകരണങ്ങള്‍ ഉപ യോഗ പ്പെടുത്താന്‍ പിന്നീട് വന്ന എല്‍.ഡി.എഫ് നഗരസഭ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. വികസനവുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല.

സയന്‍സ് പാര്‍ക്കില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസ്സും കൊവിഡ് സെല്ലും.കുട്ടികള്‍ക്ക് ഉപകാരപ്പെടാത്ത സയന്‍സ് പാര്‍ക്കില്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം തുറന്നു. കൊവിഡ് രൂക്ഷമായപ്പോള്‍ ജില്ലാ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തിച്ചതും ഇവിടെത്തന്നെയായിരുന്നു. അതേ, സമയം പാര്‍ക്കിന്റെ പ്രവര്‍ത്തനം ഏതെങ്കിലും പുറത്തുള്ള ഏജന്‍സിയെ ഏല്‍പിക്കാനാണ് കഴിഞ്ഞ എല്‍.ഡി.എഫ് നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്‍ ശ്രമിച്ചത്. അതിനെ യു.ഡി.എഫ് എതിര്‍ത്തിരുന്നു. ഗോക്കുലം ഗ്രൂപ്പിനെ ഏല്‍പിക്കാനായിരുന്നു അന്ന് ര മേശന്‍ ശ്രമിച്ചത്. നിലിവുള്ള ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാതയും അത്തര മൊരു ആശയം ത ന്നെയാണ് പങ്കു വെക്കുന്നത്

Post a Comment

0 Comments