എയിംസ് വിഷയത്തില്‍ പിണറായി സേച്ഛാധിപതിയെ പോലെ പെരുമാറുന്നു: ഉണ്ണിത്താന്‍ എം.പി

LATEST UPDATES

6/recent/ticker-posts

എയിംസ് വിഷയത്തില്‍ പിണറായി സേച്ഛാധിപതിയെ പോലെ പെരുമാറുന്നു: ഉണ്ണിത്താന്‍ എം.പി

 


കാഞ്ഞങ്ങാട്: എയിംസ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം എം.പി പറഞ്ഞത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു പുനര്‍ വിചിന്തണം നടത്തണം. കോഴിക്കോട് കിനാലൂരിന് വേണ്ടി മാത്രം പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ കേന്ദ്രത്തിനും അതൃപ്തിയുണ്ട്. കാസര്‍ കോടും കൂടി ഉള്‍പ്പെടുത്തി കേന്ദ്രത്തില്‍ പ്രപോസല്‍ അയക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. കോഴിക്കോട് എന്തിനാണ് ഒരു എയിംസ് എന്നും ഉണ്ണിത്താന്‍ എം.പി ചോദിച്ചു. നിലവില്‍ മെഡിക്കല്‍ കോളേജ്, എം.വി.ആറിന്റെ പേരില്‍ ക്യാന്‍സര്‍ ആസ്പത്രി, കൂടാതെ ബേബി മെമ്മോറിയലും ആസ്റ്റര്‍ മിംസ് പോലുള്ള വന്‍കിട സ്വകാര്യ ആസ്പത്രികളുമുണ്ട്. കാസര്‍കോടിനാണ് ഏയിംസിന്റെ ആവശ്യമുള്ളത്. ഏഴായിരത്തി അറുനൂറ്റി ഇരുപത് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ കാസര്‍ കോട് മാത്രമുണ്ട്. കുടാതെ ജില്ലയില്‍ ഒരു നല്ല നഫ്രോളജിസ്റ്റ് ഡോക്ടറില്ല. മുഖ്യമന്ത്രിയും മരുമകനുമല്ലാ തെ കാസര്‍കോടിന് എയിംസ് വേണ്ടാന്ന് ആരും പറയില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളുമായി നേരിട്ട് സംവദിക്കണം. സംസ്ഥാന ത്തെ പതിനാല് ജില്ലകളിലുള്ളവര്‍ അങ്ങനെയാണെങ്കില്‍ കാസര്‍കോട് ജില്ലയ്‌ക്കൊപ്പരം നില്‍ക്കും. നേരത്തെ ജില്ലയിലെ മൂന്ന് ഇടതു എം.എല്‍.എമാര്‍ എയിംസ് വിഷയത്തില്‍ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. നേരത്തെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടക്കം ഇവര്‍ കണ്ടിരുന്നു. എന്നാല്‍ ഇന്ന് പിണറായി വിജയനെ കാണുമ്പോള്‍ ഇവരുടെ മുട്ടു വിറയ്ക്കുകയാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. നികുതി ഭീകരത കാരണം പെ ട്രോള്‍ വില വര്‍ധനവില്‍ ജനം വലയുകയാണ്. അതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് സമരത്തിലാണ്. അതിന്റെ ഭാഗമായാണ് പാര്‍ല മെന്റ് തുടങ്ങുന്നതിന് മുമ്പ് എല്ലാ എം.പിമാരുടെയും നേതൃത്വത്തില്‍ പ്രതിഷേധ ജാഥ നടത്തിയത്. അത് ജില്ലയിലും വന്‍ വിജയമായിരുന്നതായി എം.പി കൂട്ടി ചേര്‍ത്തു. വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനായി പണം ഈടാക്കുന്ന സമിപനം പാര്‍ല മെന്റില്‍ ഉന്നയിക്കും. മറ്റ് എം.പിമാരുടെ ഒപ്പു ശേഖരിച്ച് ഇക്കാര്യത്തില്‍ നിവേദനം നല്‍കുമെന്നും എം.പി കൂട്ടി ചേര്‍ത്തു.

പത്ര സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, സാജിദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments