മുടി മുറിച്ച സംഭവം; എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ജാമ്യമില്ലാ കേസ്

LATEST UPDATES

6/recent/ticker-posts

മുടി മുറിച്ച സംഭവം; എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ജാമ്യമില്ലാ കേസ്

 



കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ എട്ട് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ മാഞ്ചേശ്വരം പോലീസ് കേസെടുത്തു. റാഗിങ്ങിന് ഇരയായ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ളസ് വൺ വിദ്യാർഥിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.


കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ് വിവരം. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്. സ്‌കൂളിന് എതിർവശത്തുള്ള കഫ്‌റ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർഥി പറയുന്നത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. എന്നാൽ സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.


എന്നാൽ, ഇന്ന് വൈകിട്ടോടെയാണ് സത്യടുക്ക സ്വദേശിയായ വിദ്യാർഥിയുടെ ബന്ധുക്കൾ ഇടപെട്ട് കേസ് കൊടുക്കാൻ തയ്യാറായത്. അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്കും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കും കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ നിർദ്ദേശം നൽകി. സമാന രീതിയിൽ ബേക്കൂർ ഹയർ സെക്കണ്ടറി സ്‌കൂളിലും റാഗിങ്ങ് നടന്നതായി പരാതിയുണ്ട്. എന്നാൽ, ഇവിടെ നിന്നും പരാതി വരാത്തതിനാൽ കേസെടുത്ത് അന്വേഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

Post a Comment

0 Comments