അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍; മൂന്നാം തവണയാണ് ഈ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്

LATEST UPDATES

6/recent/ticker-posts

അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍; മൂന്നാം തവണയാണ് ഈ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്

 



മലപ്പുറം: മലപ്പുറത്ത് അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫ് എന്നയാളാണ് പിടിയിലായത്. മൂന്നാം തവണയാണ് ഈ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്.


പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ അധ്യാപകനായിരിക്കെയാണ് അഷ്റഫ് മുന്‍പ് പോക്സോ കേസുകളില്‍ അറസ്റ്റിലായത്.


ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസുകളിലാണ് മൂന്ന് തവണയും അറസ്റ്റ്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments