തീവ്ര നിലപാടുകാരായി കെ സുരേന്ദ്രനും ബി.ജെ.പിയും; സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സാമൂഹിക പ്രശ്‌നത്തിലിടപ്പെട്ട്ശശികലയും ഹിന്ദു ഐക്യ മുന്നണിയും

LATEST UPDATES

6/recent/ticker-posts

തീവ്ര നിലപാടുകാരായി കെ സുരേന്ദ്രനും ബി.ജെ.പിയും; സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സാമൂഹിക പ്രശ്‌നത്തിലിടപ്പെട്ട്ശശികലയും ഹിന്ദു ഐക്യ മുന്നണിയും

 


കാഞ്ഞങ്ങാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പൂര്‍ണ്ണമായും തീവ്ര നിലപാടുകളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബി.ജെ.പിയും മുന്നോട്ട് നീങ്ങുമ്പോള്‍ സ്ഥാനം നഷ്ടമായത് ഹിന്ദു ഐക്യ മുന്നണിക്കും ശശികല ടീച്ചര്‍ക്കുമായിരുന്നു. കാഞ്ഞങ്ങാട് ബി.ജെ.പി മുഖ പത്രമായ ജന്മഭൂമി ഓഫിസ് ഉദ്ഘാടനത്തിന് പോലും കെ സുരേന്ദ്രന്റെ പ്രസംഗം ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചായിരുന്നു. ബി.ജെ.പി സമീപ കാലത്ത് എടുത്ത ഹലാല്‍ ഹോട്ടല്‍ പ്രശ്‌നങ്ങളടക്കം ഇത്തരം തീവ്ര നിലപാടുകള്‍ സ്വീകരിക്കന്ന രീതിയിലുള്ളതായിരുന്നു. ഇതോടെ സ്ഥാനം പോയ ഹിന്ദു ഐക്യ മുന്നണിയും ശശികല ടീച്ചറുമെല്ലാം കളം മാറ്റി ചവിട്ടുകയാണ്. തീവ്ര നിലപാടുകള്‍ക്ക് പകരം സാമൂഹിക പ്രശ്‌നങ്ങളിലട പ്പെട്ട് പുതിയ മുഖമുണ്ടാക്കുക എന്ന തന്ത്രമാണ് ഇവര്‍ നടത്തുന്നത്. വെള്ളിയാഴ്ച കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആസ്പത്രി ഉദ്ഘാടനം ചെയ്യാ നെത്തിയത് ഹിന്ദു മുന്നണി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറായിരുന്നു. ശശികല ടീച്ചര്‍ എന്തെങ്കിലും വര്‍ഗീയത പറയുമെന്ന് കരുതി അവി ടെ പോയവര്‍ക്ക് തെറ്റു പറ്റി പോയി. വികസനത്തെക്കുറിച്ചും മാത്രമാണ് ശശികല പറഞ്ഞത്. പൊതു സമൂഹത്തിന്റെ മുന്നില്‍ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് നേരത്തെയുണ്ടായ മുഖം രക്ഷിച്ചെടുക്കാനുള്ള അടവ് ഹിന്ദു മുന്നണി പയറ്റുമ്പോള്‍ ബി.ജെ.പിയാകട്ടെ കൂടുതല്‍ വര്‍ഗീയമായി മു ന്നോട്ട് പോകാനാണ് ശ്രമം.

Post a Comment

0 Comments