കാഞ്ഞങ്ങാട്: എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ഓടയഞ്ചാലിൽ വെച്ച് നടത്തുന്ന 'PICON-2021' മലയോര മേഖല പ്രതിനിധി സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് മുസ്ലിം ലീഗ് കിനാനൂർ-കരിന്തളം പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സലാം പരപ്പ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് നൽകി കൊണ്ട് നിർവഹിക്കുന്നു.സമ്മേളനത്തിന്റെ മുന്നോടിയായി മലയോര മേഖലയിലെ എല്ലാ പഞ്ചായത്ത് തലത്തിലും പതാക ദിനം ആചരിക്കും.ഡിസംബർ അഞ്ചിന് ഓടയഞ്ചാൽ തട്ടിൽ റിസോർട്ട് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ നജാഫ് കണ്ണൂർ,ഹരിത സംസ്ഥാന വൈസ്. പ്രസിഡന്റ് ഷഹീദ റാഷിദ്,മുസ്ലിം ലീഗ്, യൂത്ത് ലീഗ്,msf മണ്ഡലം ജില്ലാ നേതാക്കൾ സംബന്ധിക്കും.മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്ത പ്രതിനിധി കൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. മെട്രോ മുഹമ്മദ് ഹാജി സ്മാരക മണ്ഡലം മുസ്ലിം ലീഗ് ഓഫീസിലെ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി,ജന. സെക്രട്ടറി നജീബ് ഹദ്ദാദ് നഗർ,അജാനൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് അജ്‌സൽ എം.സി,ആഷിഖ് ബാവാനഗർ എന്നിവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ