LATEST UPDATES

6/recent/ticker-posts

എണ്ണപ്പാറ കോളിയാറിൽ ക്വാറയിൽ സ്ഫോടനം; ഒരാൾ മരിച്ചു: 2 പേർക്ക് പരിക്ക്

 




കാഞ്ഞങ്ങാട്: എണ്ണപ്പാറ കോളിയാറിലെ കരിങ്കൽ ക്വാറയിൽ സ്ഫോടനം ഒരാൾ മരിച്ചു.രണ്ട് പേർക്ക്

പരിക്ക്.

 ചൊവ്വാഴ്ച വൈകുന്നേരം നാലു  മണിയോടെയാണ് സംഭവം. ക്വാറ തൊഴിലാളി പാൽ കുളം 


കത്തതൊണ്ടിയിലെ പി. രമേശൻ (47) ആണ് മരിച്ചത്. സഹ തൊഴിലാളികളായ പനയാർകുന്നിലെ പ്രഭാകരൻ (46)  , കോളിയാറിലെ സുമ (32)  എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മാവുങ്കാലിലെ  സഞ്ജീവനി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാറമടയിലെ കുഴിയിൽ വെടിമരുന്ന് നിറക്കുന്നതിനിടയിൽ   ഇടിയും മിന്നലേറ്റ് വലിയ ശബ്ദത്തോടെ പാറ പൊട്ടി തെറിച്ച് കല്ലുകൾ ദേഹത്ത് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ്   രമേശനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തും മുമ്പേ മരണപ്പെട്ടിരുന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.പി പി കുഞ്ഞിരാമൻ നായർ - സരസ്വതി ദമ്പതികളുടെ മകനാണ് രമേശൻ . ഭാര്യ: ഷീജ .മക്കൾ :ശിവനന്ദന ,ഋതുനന്ദന (ഇരുവരും വിദ്യാർത്ഥികൾ ) സഹോദരങ്ങൾ :സോമൻ(പനങ്ങാട്) ,വേണു (ബസ് ഡ്രൈവർ ) ,ഗീത ,രാധ. പരോതനായ നാരായണൻ .

അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് തഹസിൽ ദാർ പി. വി. മുരളി സ്ഥലം സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി. അമ്പലത്തറപോലീസും എസ് ഐ ദാമോധരനും സംഭവ സ്ഥാലത്ത്‌ എത്തിയിരുന്നു.


Post a Comment

0 Comments