കാഞ്ഞങ്ങാട്ട് വീണ്ടും മോഷണ പരമ്പര.... ക്ഷേത്രങ്ങളും വീടും കുത്തി തുറന്ന് സ്വര്‍ണ്ണം കവര്‍ന്നു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വീണ്ടും മോഷണ പരമ്പര.... ക്ഷേത്രങ്ങളും വീടും കുത്തി തുറന്ന് സ്വര്‍ണ്ണം കവര്‍ന്നു

 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വീണ്ടും മോഷണ പരമ്പര. ഹോസ്ദുര്‍ഗ്  എല്‍ ബി ടെമ്പിളിന് സമീപത്തെ  ക്ഷേത്രങ്ങളിലും കുശാല്‍നഗറിലെ വിട്ടിലുമാണ് മോഷണം നടന്നു. എല്‍ ബി ടെമ്പിള്‍ കാരാട്ട് വയലിലെ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ നിന്നും ഷെല്‍ഫില്‍ സൂക്ഷിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ഒരു ലക്ഷത്തോളം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍   നഷ്ടപ്പെട്ടതായി സെക്രട്ടറി പ്രദീപ് കുമാര്‍ അറിയിച്ചു. ക്ഷേത്രത്തിനടുത്ത് കടന്ന മോഷ്ടാവ് ക്ഷേത്രത്തില്‍ സൂക്ഷിച്ച താക്കോല്‍ കൈക്കലാക്കി  ഷെല്‍ഫില്‍ തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. പിന്നീട്ട്  താക്കോല്‍ മോഷ്ടാവ്  കൊണ്ടുപോയിരുന്നു. ഹോസ്ദുര്‍ഗ് എസ് ഐ മാരായ  കെ പി സതീഷ് ,മാധവന്‍ എന്നിവര്‍ എത്തിയ ശേഷം

ഷെല്‍ഫ് പൊളിച്ചപ്പോഴാണ് സ്വര്‍ണ്ണംനഷ്ടപ്പെട്ട വിവരം അറിഞ്ഞത്.  തൊട്ടടുത്തുള്ള മൂകാംബിക ക്ഷേത്രത്തില്‍ നിന്നും  പൂട്ട് തകര്‍ത്തു യെങ്കിലും   ഒന്നും നഷ്ടപ്പെട്ടിട്ടില്ല.കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ ബിജു ഏലിയാസിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് രണ്ടു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. രണ്ടുജോഡി കമ്മലും രണ്ടുജോഡി ചെറിയ മോതിരവും നഷ്ടപ്പെട്ടത്. ലോക് ഡൗണ്‍ കാലത്ത് അഭിഭാഷകനും കുടുംബവും നര്‍ക്കിലക്കാട് വീട്ടില്‍ പോയി അവിടെയാണ് താമസിച്ചുവന്നിരുന്നത് ഇടയ്ക്ക് കാഞ്ഞങ്ങാട് എത്തി വീട് സന്ദര്‍ശിച്ച് മടങ്ങാറുണ്ടായിരുന്നുപതിവ്.

 രുന്നു. തിങ്കളാഴ്ച വൈകുന്നേരം വീണ്ടും വീട്ടില്‍ എത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത് കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ തുറന്നാണ് കവര്‍ച്ചാസംഘം വീടിനകത്ത് കടന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കവര്‍ന്നത് .വിവരമറിഞ്ഞു അഡീഷണല്‍ എസ്‌ഐ ടി.രാമചന്ദ്രനും  സംഘവും സ്ഥലത്തെത്തി.പോലീസ്‌നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കൈയ്യുറ ധരിച്ചാണ് സംഘം കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം പോലീസ് നായ വീടിന്റെ തൊട്ടടുത്ത്ഓടി നില്‍ക്കുകയായിരുന്നു.


Post a Comment

0 Comments