LATEST UPDATES

6/recent/ticker-posts

ക്വാറി അപകടമുണ്ടായ സ്ഥലം ഫോറന്‍സിക് വിദഗ്ദരും, ഫയര്‍ ഫോഴ്‌സും പരിശോധിച്ചു

 


കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം സ് ഫോടനം നടന്ന എണ്ണപ്പാറ മുക്കുഴിയി ലെ ക്വാറി ജില്ലാ ഫയര്‍ ഓഫിസര്‍ എ ടി ഹരിദാസ്, കാഞ്ഞങ്ങാട് ഫയര്‍ ഓഫിസര്‍ പവിത്രന്‍ എന്നിവര്‍ ബുധനാഴ്ച സന്ദര്‍ശിച്ചു. കുടാതെ മൈനിംഗ് ജി യോളജി, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളും പരി ശോധിച്ചു.അറുപ തോളം കുഴികളില്‍ വെടി മരുന്ന് നിറച്ചിരുന്നതായി ക്വാറിയില്‍ ജീവനക്കാരന്‍ അറിയിച്ചു. മിന്നലാണ് അപകടത്തിന് കാരണമെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സംഭവം കൂടുതല്‍ പരി ശോധന നടത്തിയാലെ വ്യക്തമാകൂ എന്ന് പൊലിസും വിദഗ്ദറും അറിയിച്ചു.

Post a Comment

0 Comments